'ബിനാമികളുടെ ഇടപെടൽ അവസാനിപ്പിക്കണം'

Saturday 11 February 2023 12:44 AM IST
ലോട്ടറി ഏജൻ്റ്സ് സെല്ലേഴ്സ് അസോസിയേഷൻ കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ലോട്ടറി മേഖലയിലെ ചില ഉദ്യോഗസ്ഥരുടെയും ബിനാമികളുടെയും അവിഹിത ഇടപെടൽ അവസാനിപ്പിക്കണമെന്ന് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കോഴിക്കോട് ജില്ലാ നേതൃത്വ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നയിക്കുന്ന സമര പ്രഖ്യാപന ജാഥയ്ക് സ്വീകരണം നൽകാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ.എ അമീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ലജീവ് വിജയൻ മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന നേതാക്കളായ എം.കെ ബീരാൻ, എം. പി ജനാർദ്ദനൻ. എം.പി രാമകൃഷ്ണൻ. ശങ്കരൻ നടുവണ്ണൂർ. രാജേഷ് കിണറ്റിൻകര, നാസർ മീത്തൽ. മുരളീധരൻ എളമ്പിലാട്. മഠത്തിൽ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി എൻ സലാം സ്വാഗതവും എം കെ ഉമ്മർ നന്ദിയും പറഞ്ഞു

Advertisement
Advertisement