ഹരിതാമൃതം' 23 ന് തുടക്കമായി

Saturday 11 February 2023 12:49 AM IST
ഹരിതാമൃതം പത്മശ്രീ ചെറു വയൽരാമൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഹരിതാമൃതം' 23 ടൗൺഹാളിൽ തുടക്കമായി. ഫെബ്രുവരി 14 വരെ നീണ്ടു നിൽക്കും. കർഷകൻ ചെറു വയൽരാമൻ ഹരിതാമൃതം ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിന് വേണ്ടിയുള്ളതാണ് ഭക്ഷണമെന്നത് മനുഷ്യൻ മറന്നതാണ് ജീവിത ശൈലീ രോഗങ്ങൾക്ക് കുട്ടികൾ പോലും ഇന്ന് അടിമപ്പെട്ടതെന്നും, അതിനാൽ ഭക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടി കൃഷി ചെയ്യാനും അദ്ധ്വാനിക്കാനും പുതു തലമുറ തയ്യാറാവണമെന്നും ചെറു വയൽരാമൻ പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ.നാണു മുഖ്യാതിഥിയായി. ഹരിതാമൃതം യഥാർത്ഥ്യമാക്കിയ മൺമറഞ്ഞ മഹദ് വ്യക്തികളെ പുറന്തോടത്ത് ഗംഗാധരൻ അനുസ്മരിച്ചു.