വർദ്ധിപ്പിച്ച നികുതി അടയ്‌ക്കരുത് : കെ.സുധാകരൻ

Saturday 11 February 2023 1:47 AM IST

ന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാർ പിടിവാശിയോടെയാണ് നികുതി വർദ്ധിപ്പിച്ചതെന്നും ആരും വർദ്ധിപ്പിച്ച നികുതി അടയ്ക്കരുതെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. നികുതി അടയ്‌ക്കാതിരുന്നാലുള്ള പ്രശ്‌നങ്ങൾ കോൺഗ്രസ് നേരിടും. നടപടി വന്നാൽ പാർട്ടി സംരക്ഷിക്കും. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് കാട്ടിയത്. റൊട്ടി ഇല്ലാത്തവരോട് കേക്ക് കഴിക്കാൻ പറഞ്ഞ റാണിയെ പോലെയാണ് മുഖ്യമന്ത്രി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ ഉയർത്തി സമരം തുടരും. സാമ്പതിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം വിളിക്കണം. അവിടെ കോൺഗ്രസ് പരിഹാരങ്ങൾ നിർദ്ദേശിക്കും. കോൺഗ്രസിൽ താഴെത്തട്ടിലെ ആലസ്യം മാറ്റാൻ പുനഃസംഘടനയ്ക്ക് കഴിയും. അതിനായി എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷ.