വാലന്റൈൻസ് സ്‌പെഷ്യൽ: ബീമൈൻ കളക്ഷനുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്
Saturday 11 February 2023 3:11 AM IST
കൊച്ചി: വാലന്റൈൻസ് ദിനാഘോഷത്തോട് അനുബന്ധിച്ച് 'ബീമൈൻസ് കളക്ഷൻസ്" അവതരിപ്പിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ്. നേരത്തേ തന്നെ മികച്ച ഉപഭോക്തൃപ്രിയം നേടിയ ബീമൈൻ കളക്ഷൻസിൽ വ്യത്യസ്‌തമായ നിരവധി ഡിസൈനുകളും പാറ്റേണുകളുമായാണ് ഈവർഷം പ്രത്യേക ഓഫറുകളോടെ അവതരിപ്പിക്കുന്നത്. ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനമാണ് ഡിസ്കൗണ്ട്.
വിദഗ്ദ്ധ കലാകാരന്മാരുടെ നേതൃത്വത്തിൽ സർട്ടിഫൈഡ് ഡയമണ്ട്, റോസ് ഗോൾഡ്, യെല്ലോ ഗോൾഡ് എന്നിവയിൽ പ്രത്യേകം രൂപകല്പന ചെയ്‌ത ബീമൈൻ കളക്ഷനിൽ ഹാർട്ട് തീമിൽ ഡിസൈൻ ചെയ്‌ത പെൻഡന്റുകൾ, മോതിരങ്ങൾ, ബ്രേസ്‌ലെറ്റുകൾ തുടങ്ങിയവയുണ്ട്. ജോയ് ആലുക്കാസ് ഷോറൂമുകളിൽ ഫെബ്രുവരി 14 വരെയാണ് ഓഫർ.