ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ ഒഴിവ്

Saturday 11 February 2023 12:11 AM IST

തിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗം, ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ്, കാസർകോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ മെമ്പർ എന്നീ തസ്തികകളിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ മാർച്ച് 10നകം അയയ്ക്കണം. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.consumeraffairs.kerala.gov.inൽ ലഭ്യമാണ്.