എം.ബി.ബി.എസ് പരീക്ഷ: നടപടി ശരിവച്ച് സുപ്രീംകോടതി
Saturday 11 February 2023 12:20 AM IST
ന്യൂ ഡൽഹി : എം.ബി.ബി.എസ് ഒന്നാം വർഷ പരീക്ഷ പാസാകാൻ നാല് അവസരങ്ങൾ മാത്രം അനുവദിച്ച ദേശീയ മെഡിക്കൽ കമ്മിഷൻ നടപടി ശരിവച്ച് സുപ്രീംകോടതി. പരിധിയില്ലാത്ത അവസരമെന്നത് 2019ൽ നാലാക്കി നിജപ്പെടുത്തിയ നടപടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചത്. നാല് ശ്രമങ്ങൾ മതിയാകില്ലേയെന്ന് ആരാഞ്ഞ കോടതി, ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദേശം ചോദ്യം ചെയ്‌ത ഹർജികൾ തള്ളി.