സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു

Saturday 11 February 2023 1:24 AM IST

മുക്കം: ചേന്ദമംഗലൂർ സായാഹ്നത്തിൽ കെ. മർയം രചിച്ച "വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ് വരയും'' എന്ന പുസ്തകം കവി മുരുകൻ കാട്ടാക്കട പ്രകാശനംചെയ്തു. ഖുർആനിലെ ചരിത്ര ഭൂമികളിലൂടെയുള്ള സഞ്ചാരസാഹിത്യ കൃതിയാണ് വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ്വരയും. പി.കെ.അബ്ദുറസ്സാഖ് സുല്ലമി പുസ്തകം ഏറ്റുവാങ്ങി.സി.ടി അബ്ദുൽ ജബ്ബാർ രചിച്ച വസിയ്യത്ത് എന്ന കവിതയും ചടങ്ങിൽ പ്രകാശനം ചെയ്തു. മുഹമ്മദ് ഷമീം പുസ്തകം പരിചയപ്പെടുത്തി. എ.റഷീദുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർ റംല ഗഫൂർ, കെ.ടി നജീബ്, കെ.പി.വേലായുധൻ, എം.എ അബ്ദുസ്സലാം, ബന്ന ചേന്ദമംഗലൂർ എന്നിവർ സംബന്ധിച്ചു.