റോഡുകളിലെ കേബിൾ കെണി: യോഗം 14ന്
Saturday 11 February 2023 12:29 AM IST
തിരുവനന്തപുരം: റോഡുകളിൽ അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ മരണക്കുരുക്കാകുന്നതിന് പരിഹാരം കാണാൻ റോഡ് സുരക്ഷാ അതോറിട്ടി യോഗം 14ന് കൊച്ചിയിൽ ചേരും. എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈകിട്ട് മൂന്നിനാണ് യോഗം. റോഡ് സുരക്ഷാ അതോറിട്ടി ചെയർമാൻ കൂടിയായ മന്ത്രി ആന്റണി രാജുവാണ് യോഗം വിളിച്ചു ചേർക്കുന്നത്. പൊതുമരാമത്ത്, ഗതാഗതം,തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, വിവിധ ടെലഫോൺ കമ്പനികൾ, ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.