അഭിഭാഷകർക്ക് യോഗ്യതാ പരീക്ഷ നടത്താം

Saturday 11 February 2023 12:34 AM IST

ന്യൂ ഡൽഹി : അഭിഭാഷക പ്രാക്ടീസിന് യോഗ്യതാ പരീക്ഷ നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്‌ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. പരീക്ഷ എൻറോൾമെന്റിന് മുൻപാണോ,​ ശേഷമാണോ നടത്തേണ്ടതെന്നും ബാർ കൗൺസിലിന് തീരുമാനിക്കാം - ജസ്റ്റിസ് സഞ്ജയ് കൗൾ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ചട്ടങ്ങൾ കൊണ്ടുവരാൻ അഡ്വക്കേറ്റ്സ് ആക്‌ട്,​ ബാർ കൗൺസിലിന് മതിയായ അധികാരങ്ങൾ നൽകുന്നുണ്ട്. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അഖിലേന്ത്യാ ബാ‌ർ പരീക്ഷയിൽ അവസരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.