അന്താരാഷ്ട്ര നാടക ശിൽപ്പശാല
Saturday 11 February 2023 12:40 AM IST
കോഴിക്കോട്: ഫറൂഖ് കോളേജിലെ ജേണലിസം ഡിപ്പാർട്ട്മെൻറും പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷും സംയുക്തമായി അന്താരാഷ്ട്ര നാടക ശിൽപ്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എസ്.വി അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. ജാഫ്ന യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരും നാടക പ്രവർത്തകരുമായ തവച്ചൽ വി രാസൻ, മതിശാലിനി ദുരൈരാസ എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റിസ്‌വാന സുൽത്താന, ജേണലിസം വിഭാഗം മേധാവി അമീർ സൽമാൻ ഓ.എം, പ്രോഗ്രാം കോർഡിനേറ്റർ ദിലാര.എം എന്നിവർ പരിപാടിയുടെ സംഘാടന ചുമതല വഹിച്ചു. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേർ ശിൽപ്പശാലയിൽ പങ്കെടുത്തു. കോളേജ് നാടക ക്ലബായ ട്രൂപ്സ്സിന്റെ വിദ്യാർത്ഥി കോഡിനേറ്റർ ഫിനു സഫരി നന്ദി പറഞ്ഞു.