രക്ഷിതാക്കളുടെ സമരം
Saturday 11 February 2023 12:10 AM IST
ചെങ്ങന്നൂർ: അങ്ങാടിക്കൽ ഇ.എ.എൽ.പി സ്‌കൂളിൽ (മലയിൽ സ്‌കൂൾ) പ്രധാന അദ്ധ്യപികയ്ക്കും മാനേജ്‌മെന്റിനും എതിരെ സ്‌കൂളിലെ 18 കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂൾ പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂളിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കുട്ടികളുടെ ടി.സി ആവശ്യപ്പെട്ടായിരുന്നു രക്ഷിതാക്കളുടെ സമരം. പ്രധാനഅദ്ധ്യാപിക കുട്ടികളോടും രക്ഷകർത്താക്കളോടും കാണിക്കുന്ന അവഗണനയും വിവേചനപരമായ ഇടപെടലിലും സ്‌കൂൾ മാനേജ്‌മെന്റിന്റെ പി.ടി.എയോടുള്ള അവഗണനയിലുമാണ് ടി.സി ആവശ്യപ്പെട്ട് രക്ഷാകർത്താക്കൾ രംഗത്തെത്തിയത്. കെ.എസ്.കെ.ടി.യു അങ്ങാടിക്കൽമല യൂണിറ്റിന്റെയും സ്‌കൂൾ പി.ടി.എയും നടത്തിയ പ്രതിഷേധ സമരം കെ.എസ്.കെ.ടി.യു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി സരേഷ് ടി.കെ ഉദ്ഘാടനം ചെയ്തു.