ടേക്ക് എ ബ്രേക്ക് പദ്ധതി

Saturday 11 February 2023 12:11 AM IST

കോഴഞ്ചേരി: തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷനും പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ വഴിയോര വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് നിർവഹിച്ചു. കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ടും ശുചിത്വമിഷൻ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. സിസിലി തോമസ്, ജെസി മാത്യു, കെ.പ്രതീഷ്, റെൻസിൻ കെ.രാജൻ,രശ്മി ആർ.നായർ, അനിത.ആർ.നായർ, റീന തോമസ്, അജിത ടി.ജോർജ്, ലതാ ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാർ, എൽ.എസ്.ജി.ഡി. ഓവർസിയർ പി.വി.പ്രതീഷ് കുമാർ,എൽ.റീജ എന്നിവർ പങ്കെടുത്തു.