വ്യാപാരി വ്യവസായി സമിതി ഏരിയാസമ്മേളനം
Saturday 11 February 2023 12:11 AM IST
കൂത്താട്ടുകുളം: വ്യാപാരി വ്യവസായിസമിതി കൂത്താട്ടുകുളം എരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. എരിയപ്രസിഡന്റ് സോമൻ വല്ലയിൽ അദ്ധ്യക്ഷനായി. പി.ബി. രതീഷ്, റോബിൻ ജോൺ, സണ്ണി കുര്യാക്കോസ്, ബസന്ത് മാത്യു, എം.ആർ. സുരേന്ദ്രനാഥ്, സി.എൻ. പ്രഭകുമാർ, ഫെബീഷ് ജോർജ്, വിജയ ശിവൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബിനോജ് ജോസഫ് കൊള്ളിമാക്കിൽ (പ്രസിഡന്റ്), സോമൻ വല്ലയിൽ (സെക്രട്ടറി), പി.പി. ജോണി (ട്രഷറർ), ജോസ് തോമസ്, ജോബി ജോർജ്, കെ. ആർ. ശശി (വൈസ് പ്രസിഡന്റുമാർ), ഷൈജു ജോസഫ്,ആനി ജേക്കബ്, സി.കെ.ബിജു (ജോയിന്റ് സെക്രട്ടറിമാർ).