കെ.എം.എ ലീഡർ ഇൻസൈറ്റ് പ്രോഗ്രാം

Saturday 11 February 2023 12:11 AM IST
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ലീഡർ ഇൻസൈറ്റ് പരിപാടിയിൽ എസ്. സുഹാസ് സംസാരിക്കുന്നു

കൊച്ചി: സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സിയാലിനെ മുൻനിരയിലെത്തിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തിന് ഒരു സിയാൽ മോഡൽ സൃഷ്ടിക്കാൻ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ലീഡർ ഇൻസൈറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ .ടി.എസ്. നമ്പ്യാരുടെ മൈ മാർക്കറ്റിംഗ് അഡ്‌വെഞ്ചേഴ്‌സ് എന്ന പുസ്തകം സുഹാസ് പ്രകാശനം ചെയ്തു.

കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല, വൈസ് പ്രസിഡന്റ് ബിബു പുന്നൂരാൻ, മാനേജിംഗ് കമ്മിറ്റി അംഗം എ.സി.കെ. നായർ, ഓണററി സെക്രട്ടറി അൾജയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു.