ടി.നസിറുദ്ദീൻ അനുസ്മരണ സമ്മേളനം
Saturday 11 February 2023 12:11 AM IST
തൃപ്പൂണിത്തുറ: കെ.വി.വി.ഇ.എസ് മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ അനുസ്മരണ സമ്മേളനം ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ജിസ്‌മോൻ തോമസ്, വനിതാ വിംഗ് പ്രസിഡന്റ് രാധികാ മഞ്ചേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ എൻ.ആർ. ഷാജി സ്വാഗതവും സെക്രട്ടറി ബിനുജോൺ നന്ദിയും പറഞ്ഞു.യ തുടർന്ന് പുഷ്‌പാർച്ചന, ചികിത്സാ സഹായവിതരണം, പായസവിതരണം എന്നിവ നടത്തി.