എസ്.ഡി.പി. വൈ ജി.വി.എച്ച്.എസ്.എസ് വാർഷികം
Saturday 11 February 2023 12:11 AM IST
പള്ളുരുത്തി: എസ്.ഡി.പി.വൈ ജി.വി.എച്ച്.എസ്.എസിന്റെ 53-ാംവാർഷികാഘോഷവും അദ്ധ്യാപക- രക്ഷാകർത്ത്യ ദിനവും നടത്തി.
മിസ് സൗത്ത് ഇന്ത്യ ക്ലാസിക് അഡ്വ. പ്രിയദർശിനി ദീപക് ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഉഷ എസ്. പ്രഭു അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപികയെ ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി. പ്രതാപൻ ആദരിച്ചു. ശ്രീഭവാനീശ്വര ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് , കൗൺസിലർമാരായ സി.ആർ.സുധീർ , പി.ആർ.രചന, സ്കൂൾ മുൻമാനേജർ കെ.ശശിധരൻ, പ്രധാനാദ്ധ്യപകരായ ബിജു ഈപ്പൻ, കെ.കെ. സീമ , ധന്യ ശ്യാം എന്നിവർ സംസാരിച്ചു.