കൊച്ചുപമ്പ ഡാം തുറക്കും

Saturday 11 February 2023 12:15 AM IST

പത്തനംതിട്ട: ശബരിമല കുംഭമാസ പൂജയോട് അനുബന്ധിച്ച് പമ്പാ നദിയിൽ ജല ലഭ്യത ഉറപ്പാക്കാനും നദീ ശുചീകരണത്തിനായും കൊച്ചു പമ്പ ഡാമിൽ നിന്ന് പ്രതിദിനം 25,000 ഘന മീറ്റർ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്ടി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർക്ക് അനുമതി നൽകി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി. 12 മുതൽ 17 വരെയാണ് അനുമതി. പമ്പാ ത്രിവേണി സ്നാന സരസിലും, പമ്പാനദിയിലും ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം.