അക്ഷരശ്ലോകത്തിലും കാവ്യകേളിയിലും മിന്നിത്തിളങ്ങി ജ്യോത്സന

Saturday 11 February 2023 12:16 AM IST
ജ്യോത്സന

കൊച്ചി: അക്ഷരശ്ലോകത്തിലും കാവ്യകേളിയിലും ഇത്തവണയും താരമായി ജ്യോത്സന. മഹാരാജാസിലെ എം.കോം വിദ്യാർത്ഥിയായ ജ്യോത്സനയ്ക്ക് മുന്നിൽ മറ്റ് മത്സരാ‌ർത്ഥികൾ പിടിച്ചുനിൽക്കാൻ പാടുപെട്ടു.

അക്ഷരശ്ലോകത്തിന് ഒന്നാം സ്ഥാനവും കാവ്യകേളിക്ക് രണ്ടാം സ്ഥാനവുമാണ് ജ്യോത്സനയ്ക്ക് ലഭിച്ചത്. എം. ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ നാലാം തവണയാണ് ജോത്സ്യന വിജയം നേടുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങളാണ് ഓരോവട്ടവും കരസ്ഥമാക്കിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും അഞ്ച് തവണ വിജയിയായിട്ടുണ്ട്. കവിതാപാരായണത്തിലും ഒരിക്കൽ വിജയം സ്വന്തമാക്കിയിരുന്നു. ആലുവ വാഴക്കുളം ജ്യോതിസ് വീട്ടിൽ അജിത് കുമാറിന്റെയും വിനീതയുടേയും മകളാണ്. തെക്കേ വാഴക്കുളം കാവ്യകലാകേന്ദ്രത്തിൽ എൻ.മോഹനൻ നായരുടെ ശിക്ഷണത്തിലാണ് അക്ഷരശ്ലോകവും കാവ്യകേളിയും അഭ്യസിക്കുന്നത്. ഗുരുവായൂർ പൂന്താനം സാഹിത്യോത്സവിലും വിജയിയായിട്ടുണ്ട്.