ജലാശയങ്ങളിൽ മാലിന്യം
Saturday 11 February 2023 12:17 AM IST
ചെങ്ങന്നൂർ : നഗരസഭയിലെ ജലാശയങ്ങൾ മാലിന്യം നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു. നഗരസഭയിൽ കരുവേലിപ്പടിക്ക് സമീപമുള്ള തോട് കാടുകയറി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി. കൃഷിക്കും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുന്ന തോടായിരുന്നു . ഇപ്പോൾ ഒഴുക്ക് നിലച്ചു. ചെങ്ങന്നൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കൂടി ഒഴുകി പാണ്ടനാട് പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. വിവിധ പ്രദേശങ്ങളിലുള്ള കുളങ്ങളും ചെറുതോടുകളും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. മാലിന്യകെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.