ഹിന്ദി കവിതാപാരായണത്തിൽ രാജസ്ഥാന്റെ ഭാവന
Saturday 11 February 2023 12:16 AM IST
കൊച്ചി: എം.ജി സർവകലാശാല കലോത്സവത്തിലെ ഹിന്ദി കവിതാ പാരായണത്തിൽ ഒന്നാം സ്ഥാനം രാജസ്ഥാൻ സ്വദേശിക്ക്. സെന്റ് തെരേസാസ് കോളേജിലെ എം.കോം വിദ്യാർത്ഥി ഭാവന പുരോഹിത്താണ് വിജയിയായത്. ഹിന്ദി പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനവും ഭാവനയ്ക്കുണ്ട്. രാജസ്ഥാനിലെ ജാലോർ സ്വദേശിയായ ഭാവനയും കുടുംബവും ഇപ്പോൾ എറണാകുളം അയ്യപ്പൻകാവിലാണ് താമസം. സർവകലാശാല കലോത്സവത്തിൽ ആദ്യമായാണ് ഭാവന പങ്കെടുക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിരവധി തവണ ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സെന്റ് തെരേസാസ് കോളേജിലെ യൂണിയൻ പി.ജി റെപ്രസെന്റേറ്റീവാണ് ഭാവന.