മൻസിയയെ മോണോ ആക്ടിൽ അവതരിപ്പിച്ച് മേധ
Saturday 11 February 2023 12:16 AM IST
കൊച്ചി: മതത്തിന്റെ പേരിൽ നൃത്താവതരണത്തിന് അവസരം നിഷേധിക്കപ്പെട്ട നർത്തകി വി.പി. മൻസിയയുടെ കഥ മോണോ ആക്ട് വേദിയിൽ അവതരിപ്പിച്ച് മേധ. ചങ്ങനാശേരി എസ്.ബി കോളേജിലെ എം.എസ്.സി സുവോളജി വിദ്യാർത്ഥിനിയായ മേധ ഓട്ടംതുള്ളലിൽ ഒന്നാം സ്ഥാനവും മോണോ ആക്ടിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. കലയെ മതത്തിന്റെ ചട്ടക്കൂടിൽ തളച്ചിടുന്നതിനെതിരെയുള്ള തന്റെ പ്രതികരണം കൂടിയാണ് മോണോ ആക്ട് എന്ന് മേധ പറഞ്ഞു. മൻസിയയെ നേരിൽ കാണാനിരിക്കുകയാണ് മേധ. ഓട്ടംതുള്ളലിൽ രുഗ്മിണി സ്വയംവരമായിരുന്നു അവതരിപ്പിച്ചത്. അഞ്ചു വർഷമായി ഓട്ടംതുള്ളൽ അഭ്യസിക്കുന്നുണ്ട്.