ലളിതഗാന വേദിയിലെ ഏക സന്യാസിനി
Saturday 11 February 2023 12:16 AM IST
കൊച്ചി: 125പേർ പങ്കെടുത്ത ലളിതഗാന മത്സരത്തിൽ താരമായി സിസ്റ്റർ മേബിൾ മാത്യൂ. പായിപ്പാട് ബി.എഡ് കോളജിലെ ഹിന്ദി ഒന്നാംവർഷ വിദ്യാർത്ഥിനിയായ സിസ്റ്റർ മേബിൾ, രാധികാ തിലകിന്റെ 'ദ്വാപര യുഗത്തിലെ' എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. ലളിതഗാനത്തിന് പുറമേ ഹിന്ദി കവിതാ പാരായണത്തിലും സിസ്റ്റർ മത്സരിച്ചിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ സ്ഥിരംസാന്നിദ്ധ്യമായിരുന്ന സിസ്റ്റർ ആലപ്പുഴ ചമ്പക്കുളം സ്വദേശിയാണ്.