മോഹിനിയാട്ട വേദിയിൽ നിന്ന് ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക്

Saturday 11 February 2023 12:15 AM IST
ജംഷീന ജമാൽ

കൊച്ചി: മോഹനിയാട്ട മത്സരം ഓരോ മണിക്കൂറും വൈകുമ്പോഴും ജംഷീന വലിയ ആശങ്കയിലായിരുന്നു. കാരണം മറ്റൊന്നുമല്ല മത്സരം കഴിഞ്ഞാലുടൻ ജംഷീനയ്ക്ക് തന്റെ പുതിയ സിനിമയുടെ ഡബ്ബിംഗിന് ചെല്ലണം. രാവിലെ മത്സരം കഴിഞ്ഞയുടൻ ജംഷീന വെണ്ണലയിലെ സ്റ്റുഡിയോയിലെത്തി ഡബ്ബിംഗ് ഭംഗിയായി പൂർത്തിയാക്കി.

മേയിൽ പുറത്തിറങ്ങുന്ന പ്രാവ് എന്ന ചിത്രത്തിൽ ക്ലാസിക്കൽ ഡാൻസറുടെ വേഷം ചെയ്യുന്നത് ജംഷീനയാണ്. നൃത്തത്തിനൊപ്പം സിനിമയിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആർ.എൽ.വി കോളേജിലെ എം.എ മോഹിനിയാട്ടം ഒന്നാം വർഷ വിദ്യാർത്ഥിയായ ജംഷീന ജമാൽ. എം.ജി സർവകലാശാല കലോത്സവത്തിൽ കേരള നടനത്തിലും മോഹിനിയാട്ടത്തിലുമാണ് മത്സരിച്ചത്. കേരള നടനത്തിൽ മൂന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി ചെയ്യാനാണ് ആഗ്രഹം. ഇടപ്പള്ളിയിലാണ് ജംഷീനയും കുടുംബവും താമസിക്കുന്നത്.

Advertisement
Advertisement