സ്മാർട്ട് സിറ്റി പദ്ധതിക്ക് ചെലവിട്ടത് 458 കോടി
Saturday 11 February 2023 12:25 AM IST
കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതികൾക്കായി കൊച്ചി സ്മാർട്ട് സിറ്റി മിഷൻ (സി.എസ്.എം.എൽ) ഇതുവരെ ചെലവഴിച്ചത് 458 കോടി രൂപ. 2022 ഒക്ടോബർ 31 വരെ 592 കോടി രൂപയാണ് സി.എസ്.എം.എല്ലിന് ലഭിച്ചത്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി സി.എസ്.എം.എൽ അറിയിച്ചതാണ് ഇക്കാര്യങ്ങൾ.
കൺസൾട്ടൻസി ചാർജായി ഐ.പി.ഇ ഗ്ളോബൽ ലിമിറ്റഡ് റോയൽ ഹസ്കോണിംഗ് ഡി.എ.വി കൺസോർഷ്യം (25.30 കോടി രൂപ), കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (5.46 കോടി രൂപ), കിഫ്ബി ( 2.44 കോടി രൂപ) എന്നിവയ്ക്ക് 33.20 കോടി രൂപ അനുവദിച്ചതായും സി.എസ്.എം.എൽ അറിയിച്ചു.