അഞ്ച് ചീഫ് ജസ്റ്റിസ് ഒഴിവുകൾ നികത്താൻ ശുപാർശ

Friday 10 February 2023 11:41 PM IST

ന്യൂ ഡൽഹി : അഞ്ച് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ ഒഴിവുകൾ നികത്താൻ പേരുകൾ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം.

അലഹബാദ് ഹൈക്കോടതി ജഡ്‌ജി പ്രീതിങ്കർ ദിവാകർ,

കൊൽക്കത്ത ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ടി. എസ്. ശിവജ്ഞാനം, ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി സോണിയ ജി. ഗോകനി എന്നിവരെ അവിടങ്ങളിൽ തന്നെ ചീഫ് ജസ്റ്റിസായി നിയമിക്കണം.

സോണിയ ജി. ഗോകനി നിയമിതയായാൽ രാജ്യത്തെ ഏക വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസാവും.

അലഹബാദ് ഹൈക്കോടതി ജഡ്ജി രമേഷ് സിൻഹയെ ഛത്തിസ്ഗഡ് ചീഫ് ജസ്റ്റിസായും, ജസ്റ്റിസ് ധീരജ് സിംഗ് താക്കൂറിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കണമെന്നും കൊളീജിയം ശുപാർശ ചെയ്തു.