തേയിലയിലെ മായം തടയാൻ ടീബോർഡ്
Saturday 11 February 2023 12:38 AM IST
കൊച്ചി: കൃത്രിമനിറങ്ങൾ ചേർത്ത തേയില വിപണിയിൽ വ്യാപകമെന്ന് ടീബോർഡ്. മായംചേർത്ത ഇത്തരം തേയിലയുടെ സാംപിൾ വിശദാംശങ്ങൾ സഹിതം എക്‌സിക്യുട്ടീവ് ഡയറക്ടർ, ടീ ബോർഡ്, സോണൽ ഓഫീസ് ഷെൽവുഡ്, ക്ലബ്റോഡ്, കൂനൂർ, നീലഗിരി തമിഴ്‌നാട്, പിൻകോഡ് - 643101 എന്ന വിലാസത്തിൽ അയച്ചാൽ നടപടിയുണ്ടാകും. കൊച്ചി ഓഫീസ് ഫോൺ നമ്പർ: 0484 2666523.
ചൂടുവെള്ളത്തിൽ മാത്രമേ യഥാർത്ഥ തേയിലയുടെ നിറം പടരൂ. കൃത്രിമ നിറമാണെങ്കിൽ തണുത്തവെള്ളത്തിലും അലിയും. യഥാർത്ഥ തേയിലപ്പൊടി നനഞ്ഞ തുണിയിലോ വെള്ളത്തിലോ പേപ്പറിലോ വെച്ചാലും കറ ഇളകില്ല. തണുത്ത വെള്ളംചേർത്ത് കൈവെള്ളയിൽ തിരുമ്മിയാലും നിറം ഇളകില്ലെന്നും ടീബോർഡ് വ്യക്തമാക്കി.