കെ.എസ്.ആർ.ടി.സി: സർക്കാർ സഹായം തുടരും

Friday 10 February 2023 11:45 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. അങ്ങനെ കേൾക്കുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകിയിട്ടില്ല. എല്ലാ മാസവും അഞ്ചിന് മുൻപ് നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ഈ മാസം ധനവകുപ്പ് അനുവദിച്ചത് 30 കോടിയാണ്.

ശ​മ്പ​ളം​:​ ​ട്രാ​ൻ.​ ​ജീ​വ​ന​ക്കാ​രു​ടെ ക്ലി​ഫ് ​ഹൗ​സ് ​മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​ശ​മ്പ​ളം​ ​ഉ​ട​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ടി.​ഡി.​എ​ഫ് ​ഇ​ന്ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​ക്ലി​ഫ് ​ഹൗ​സി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​ ​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ​ ​അ​റി​യി​ച്ചു.​ ​ശ​മ്പ​ള​ത്തി​ന് ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ന​ൽ​കി​ല്ലെ​ന്നും​ ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​ ​യൂ​ണി​യ​നു​ക​ൾ​ ​സ​മ്മ​തി​ച്ചെ​ന്നു​മു​ള്ള​ ​ത​ര​ത്തി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മാ​നേ​ജ്‌​മെ​ന്റ് ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ഹൈ​ക്കോ​ട​തി​യെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെ​ന്ന് ​ടി.​ഡി.​എ​ഫ് ​ആ​രോ​പി​ച്ചു.