ലഹരിക്കെതിരെ മാരത്തൺ മാർച്ച് 19ന്

Friday 10 February 2023 11:48 PM IST

തിരുവനന്തപുരം: ലഹരിക്കെതിരെ മാർച്ച് 19ന് തിരുവനന്തപുരത്ത് മാരത്തൺ നടത്തുമെന്ന് ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് ചെയർമാൻ വി.കെ.മാത്യൂസ് അറിയിച്ചു. ടി.സി.എസ്,​ ഇൻഫോസിസ്,വിപ്രോ തുടങ്ങിയ മുൻനിരക മ്പനികളിലെയും ഇൻഫോപാർക്ക് ,സൈബർപാർക്ക്,ടെക്നോപാർക്ക് എന്നിവിടങ്ങളിലെയും 2500 പേർ മാരത്തണിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കും പങ്കാളികളാകാം. 3, 10, 21കിലോമീറ്റർ വീതമുള്ള മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://registrations.indiarunning.com/gtech-marathon-2023

Advertisement
Advertisement