യുവക്ഷേത്ര കോളേജ് ഡേ ആഘോഷിച്ചു

Saturday 11 February 2023 12:48 AM IST
മുണ്ടൂർ യുവക്ഷേത്ര കോളേജ് ഡേ ഡോ.കെ.എസ്.ഹരിശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

മുണ്ടൂർ: യുവക്ഷേത്ര കോളേജ് ഡേ ഡോ.കെ.എസ്.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി വാർഷിക റിപ്പോട്ടവതരിപ്പിച്ചു. യൂണിയൻ ചെയർമാൻ റോൺ റോയ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ, യൂണിയൻ സ്റ്റാഫ് അഡ്വൈസർ ടി.എസ്.ശ്രീജ,​ വൈസ് ചെയർപേഴ്സൻ ട്രീസ മേരി തോമസ്,​ ജോയിന്റ് സെക്രട്ടറി അക്സ അനിൽ അലക്സാണ്ടർ സംസാരിച്ചു. തുടർന്ന് ഡോ.കെ.എസ്.ഹരിശങ്കർ സംഗീത പരിപാടി നടത്തി. മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement