സെസ്:യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

Friday 10 February 2023 11:52 PM IST

കോഴിക്കോട്: കള്ളക്കേസുകളിൽ ഭയമില്ലെന്നും ഇന്ധന സെസിനും നികുതി വർദ്ധനയ്ക്കുമെതിരെ തുടർ സമരത്തിനിറങ്ങുമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ഫെബ്രുവരി 15 മുതൽ 23 വരെ എല്ലാ കലക്ടറേറ്റുകളിലേക്കും യൂത്ത് ലീഗ് മാർച്ച് നടത്തും. 15ന് തിരുവനന്തപുരം,​ 16- പാലക്കാട്, കൊല്ലം,​ 17- വയനാട്, കോട്ടയം,​ 20- കണ്ണൂർ, പത്തനംതിട്ട,​ 21- തൃശൂർ, ആലപ്പുഴ,​ 22- മലപ്പുറം,​ എറണാകുളം,​ 23- കോഴിക്കോട്, ഇടുക്കി എന്നിങ്ങനെയാണ് മാർച്ച് നടത്തുന്നത്.