പൊ​ലീ​സി​നോ​ട് ​ഹൈ​ക്കോ​ട​തി, റോ​ഡി​ൽ​ ​ഇ​നി​യൊ​രു ജീ​വ​ൻ​ ​പൊ​ലി​യ​രു​ത്

Saturday 11 February 2023 12:53 AM IST

കൊ​ച്ചി​:​ ​റോ​ഡി​ൽ​ ​ഇ​നി​യൊ​രു​ ​ജീ​വ​ൻ​ ​പൊ​ലി​യ​രു​തെ​ന്നും​ ​അ​തി​നു​വേ​ണ്ടി​ ​പൊ​ലീ​സ് ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം.​ 24​ ​മ​ണി​ക്കൂ​റി​ന​കം​ ​ന​ട​പ​ടി​ ​തു​ട​ങ്ങ​ണം. ട്രാ​ഫി​ക് ​ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​അ​മി​ത​വേ​ഗം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം. എ​റ​ണാ​കു​ളം​ ​മാ​ധ​വ​ ​ഫാ​ർ​മ​സി​ ​ജം​ഗ്ഷ​നി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ബൈ​ക്ക് ​യാ​ത്രി​ക​ൻ​ ​വൈ​പ്പി​ൻ​ ​സ്വ​ദേ​ശി​ ​ആ​ന്റ​ണി​ ​(46​)​ ​സ്വ​കാ​ര്യ​ ​ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ​സ്വ​മേ​ധ​യാ​ ​പ​രി​ഗ​ണി​ച്ച​ ​കേ​സി​ൽ​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​നാ​ണ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.

കേ​ര​ള​ത്തി​ൽ​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്.​ ​ഡ്രൈ​വ​ർ​മാ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​കു​റ​ച്ചു​കാ​ലം​ ​പാ​ലി​ക്കും.​ ​പി​ന്നെ​യും​ ​അ​വ​ർ​ ​പ​ഴ​യ​പ​ടി​യാ​കും.​ ​ഇ​വ​ർ​ ​നി​യ​മം​ ​പാ​ലി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​രം​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു.​ ​റോ​ഡി​ൽ​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്കാ​ർ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന.​ ​വ​ലി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള​ ​പ​രി​ഗ​ണ​ന​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ലാ​ണ്.​ ​സ​മ​യ​ക്ര​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ക്കി​ത് ​ലം​ഘി​ക്കാ​നാ​വി​ല്ല.

ന​ഗ​ര​റോ​ഡു​ക​ളു​ടെ​ ​ശോ​ച്യാ​വ​സ്ഥ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ക​ളി​ൽ​ ​ഹൈ​ക്കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​അ​മി​ക്ക​സ് ​ക്യൂ​റി​യാ​ണ് ​അ​പ​ക​ട​വി​വ​രം​ ​സിം​ഗി​ൾ​ബെ​ഞ്ചി​നെ​ ​അ​റി​യി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​കൊ​ച്ചി​ ​ഡി.​സി.​പി​ ​എ​സ്.​ശ​ശി​ധ​ര​നോ​ട് ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​കേ​സ് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ​ ​ഡി.​സി.​പി​ ​ഹാ​ജ​രാ​യി.​ ​അ​പ​ക​ട​ത്തി​ന്റെ​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യം​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.

സ്വ​കാ​ര്യ​ ​ബ​സ് ​ഡ്രൈ​വ​ർ​ ​അ​മി​ത​വേ​ഗ​ത്തി​ൽ​ ​അ​ശ്ര​ദ്ധ​യോ​ടെ​യാ​ണ് ​വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന് ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​മാ​ണെ​ന്ന് ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഡ്രൈ​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളു​ണ്ടോ​യെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഇ​ല്ലെ​ന്നാ​യി​രു​ന്നു​ ​ഡി.​സി.​പി​യു​ടെ​ ​മ​റു​പ​ടി.​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ച് ​ഡി.​സി.​പി​യോ​ട് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച് ​ഹ​ർ​ജി​ 23​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

ആ​രെ​യാ​ണ് ​പേ​ടി​പ്പി​ക്കു​ന്ന​ത്? ആ​ളു​ക​ളെ​ ​കൊ​ന്നി​ട്ട് ​സ​മ​രം​ചെ​യ്യു​മെ​ന്ന് ​പേ​ടി​പ്പി​ച്ചാ​ൽ​ ​അ​ത​നു​വ​ദി​ക്ക​രു​തെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞു.​ ​ട്രാ​ഫി​ക് ​ലം​ഘ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​ന​ട​പ​ടി​യെ​ടു​ത്താ​ൽ​ ​സ​മ​രം​ ​ചെ​യ്യു​മെ​ന്നാ​ണ് ​സ്വ​കാ​ര്യ​ബ​സ് ​ജീ​വ​ന​ക്കാ​രു​ടെ​ ​യൂ​ണി​യ​നു​ക​ൾ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വ്യ​ക്ത​മാ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു​ ​പ​രാ​മ​ർ​ശം.​ ​സ​മ​രം​ ​ചെ​യ്യു​ന്നെ​ങ്കി​ൽ​ ​ചെ​യ്യ​ട്ടെ.​ ​നോ​ക്കാം.​ ​ആ​രെ​യാ​ണ് ​അ​വ​ർ​ ​പേ​ടി​പ്പി​ക്കു​ന്ന​ത്?

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: നഗരത്തിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വൈപ്പിൻ വളപ്പ് കർത്തേടം കല്ലുവീട്ടിൽ കെ.വി. ആന്റണിയാണ് (46) മരിച്ചത്. കളമശേരി ടൊയോട്ട ഷോറൂമിലെ പെയിന്ററായ ആന്റണി ജോലിക്ക് പോകവേ ഇന്നലെ രാവിലെ 8.15​ന് മാധവഫാർമസി ജംഗ്ഷനിലായിരുന്നു അപകടം.

സിഗ്നൽ ലഭിച്ച് പിന്നിൽ നിന്ന് പാഞ്ഞുവന്ന ബസ് റോഡരികിലൂടെ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് ആന്റണി ബസിന്റെ പിൻചക്രങ്ങൾക്കടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കർത്തേടം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. ഭാര്യ ലിഷ. മക്കൾ: ആൽവിൻ, ക്രിസ്‌വിൻ (കിച്ചു).

ബസ് ഡ്രൈവർ കാക്കനാട് സ്വദേശി ദീപകുമാറിനെ (50) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിൽ ഉണ്ടായ രണ്ടാമത്തെ ബസ് അപകടമാണിത്. കളമശേരി വിടാക്കുഴയിൽ പള്ളിപ്പാട്ടുപറമ്പ് വീട്ടിൽ അയ്യപ്പന്റെ ഭാര്യ ലക്ഷ്മി (43) ജനുവരി 30ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് മരിച്ചിരുന്നു.