നാടൻ തോട്ടണ്ടി 114 രൂപയ്ക്ക് സംഭരിക്കും
Saturday 11 February 2023 12:06 AM IST
കൊല്ലം: നാടൻ തോട്ടണ്ടി കിലോയ്ക്ക് 114 രൂപ നൽകി സംഭരിക്കാൻ കശുഅണ്ടി വിലനിർണയ സമിതിയോഗം തീരുമാനിച്ചു. മുൻ വർഷങ്ങളിൽ കിലോയ്ക്ക് 105 രൂപയാണ് നൽകിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ആവശ്യമായ നാടൻ തോട്ടണ്ടി കർഷകർക്ക് മെച്ചപ്പെട്ട വില നൽകി സംഭരിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിയ വില നിശ്ചയിച്ചത്. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആൻഡ് അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർ ഡോ.ബി.അശോക്, വില നിർണയ സമിതി കൺവീനർ ഡോ.രാജേഷ് രാമകൃഷ്ണൻ, പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.ജെയിംസ് ജേക്കബ്, കാഷ്യൂ സ്‌പെഷ്യൽ ഓഫീസർ ഷിരീഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.