താലൂക്ക് ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെ ഉപരോധ സമരം
Saturday 11 February 2023 12:06 AM IST
കോന്നി : ജീവനക്കാർ കൂട്ടമായി വിനോദയാത്രയ്ക്ക് പോയതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ കോന്നി താലൂക്ക് ഓഫീസിന് മുൻപിൽ ഉപരോധസമരം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ശ്യാം എസ്. കോന്നി, ഫൈസൽ കോന്നി, തോമസ് കാലായിൽ, ഷംന, റോബിൻ കാരാവള്ളിൽ, ആസിഫ് കോന്നി, സൂരജ് കോന്നി എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.