വാഹനം സമർപ്പിച്ചു
തേഞ്ഞിപ്പലം : ചേലേമ്പ്ര പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിക്കായി ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ സൗജന്യമായി നൽകിയ വാഹനം പഞ്ചായത്തിന് സമർപ്പിച്ചു. നിലവിൽ വാടകയ്ക്ക് വാഹനം വിളിച്ചാണ് ഹോം കെയർ നടത്തി വന്നിരുന്നത്. നിലവിൽ പഞ്ചായത്തിൽ 500ഓളം കിടപ്പിലായ രോഗികൾക്കു പരിചരണം നൽകി വരുന്നുണ്ട്. വാഹനം ലഭിച്ചതോടെ വലിയ സാമ്പത്തിക ബാദ്ധ്യതയിൽ നിന്നും മോചനമാകും. ഫൗണ്ടേഷന്റെ മാനേജിംഗ്ഡയറക്ടർ ഫൈസൽ, ഭാര്യ ശബാന എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീലയ്ക്ക് വാഹനത്തിന്റെ താക്കോലും രേഖകളും കൈമാറി. വൈസ് പ്രസിഡന്റ് കെ.പി ദേവദാസ് അദ്ധ്യക്ഷനായി.