കേര ഗ്രാമം വൈകുന്നതിൽ പ്രതിഷേധം ; കൃഷി ഭവൻ ഉപരോധിച്ചു

Saturday 11 February 2023 12:34 AM IST
കേരഗ്രാമം പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ഇടതു കർഷക സംഘടനകൾ നടത്തിയ എഴുകോൺ കൃഷി ഭവൻ ഉപരോധം സി.പി.എം ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എഴുകോണിലെ കേര ഗ്രാമം പദ്ധതി പഞ്ചായത്ത് ഭരണ സമിതി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഇടതുപക്ഷ കർഷക സംഘടനകൾ എഴുകോൺ കൃഷി ഭവൻ ഉപരോധിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് അനുവദിപ്പിച്ച പദ്ധതിയാണ് അനിശ്ചിതമായി വൈകുന്നത്. 33 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.

വാർഡുതല കർഷക സമിതികൾ രൂപീകരിച്ച് കൺവീനർമാരെ എടുത്തിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും പഞ്ചായത്ത് തല സമിതി രൂപവത്ക്കരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. വി. അനിൽകുമാർ അദ്ധ്യഷനായി.എം. പി.മനേക്ഷ, കെ.ഓമന കുട്ടൻ,ആർ. രാജശേഖരൻ നായർ , ആർ.സതീശൻ, ആർ. സുബ്രഹ്മണ്യം, ആർ. സജികുമാർ , എം. പി. മഞ്ചുലാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്തല സമിതി ഉടൻ വിളിച്ചു ചേർക്കാമെന്ന ജില്ലാ കൃഷി ഓഫീസറുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.