പി.കാർത്തികേയൻ അനുസ്മരണം

Saturday 11 February 2023 1:23 AM IST
കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കാർത്തികേയന്റെ അനുസ്മരണ ദിനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കാർത്തികേയന്റെ അനുസ്മരണ ദിനം ആചരിച്ചു. സി.പി.ഐ തെക്കുംഭാഗം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടികൾക്ക് രാവിലെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയോടെ തുടക്കമായി. സ്മൃതി കുടീരത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് നടക്കാവിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം അഡ്വ.ഷാജി എസ്. പള്ളിപ്പാടൻ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗം ബി. മണിക്കുട്ടൻ സ്വാഗതം പറഞ്ഞു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എം.എസ്.താര, മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. പി.ബി.ശിവൻ, ടി.എ.തങ്ങൾ, എൽ.സുരേഷ് കുമാർ, സക്കീർ വടക്കുംതല, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സാബു, എസ്.വി.ദേവ് എന്നിവർ സംസാരിച്ചു.