പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ്
Saturday 11 February 2023 3:17 AM IST
ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയെ നേരിടും. രാത്രി 7.30 മുതൽ ബംഗളുരുവിന്റെ സ്റ്റേഡിയമായ ശ്രീകണ്ഠീരവയിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ 3-1ന് നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിനെ കീഴടക്കി.