നാലടിച്ച് റൊണാൾഡോ, അഞ്ഞൂറും കടന്നു

Saturday 11 February 2023 3:21 AM IST

റിയാദ്: സൗദി പ്രോ ലീഗിൽ നാല് ഗോളടിച്ച് കള നിറഞ്ഞ സൂപ്പർ താരം ക്രിസ്റ്ര്യാനൊ റൊണാൾഡോയുടെ മികവിൽ അൽ നസർ 4-0ത്തിന് അൽ വെഹ്‌ദയെ കീഴടക്കി. ജയത്തോടെ അൽ നസർ ഒന്നാമതുമെത്തി. ഈ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ക്ലബ് ഫുട്ബാൾ കരിയറിൽ 500 ഗോളുകൾ തികയ്ക്കാനും റൊണാൾഡോയ്ക്കായി. ക്ലബ് കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 503 ആയി. താരത്തിന്റെ കരിയറിലെ നാല്പതാം ഹാട്രിക്കായിന്നു മത്സരത്തിലേത്.

റൊണാൾഡോയുടെ ക്ലബ് ഗോളുകൾ

ആകെ 503 ഗോളുകൾ

സ്പോർട്ടിംഗ്

3

ഗോൾ

മാൻ.യുണൈറ്റഡ്

103

ഗോൾ

റയൽ മാഡ്രിഡ്

311

ഗോൾ

യുവന്റസ്

81

ഗോൾ

അൽ നസർ

5
ഗോൾ

Advertisement
Advertisement