പ്രൈം വോളി: മുംബയ്ക്ക് ഗംഭീര ജയം

Saturday 11 February 2023 3:25 AM IST

ബംഗളൂരു: പ്രൈം വോളിബാൾ ലീഗിൽ മുംബയ് മിറ്റിയോഴ്‌സിന് തകർപ്പന്‍ ജയം. ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണം തീർക്കാൻ ചെന്നൈ ബ്ലിറ്റ്‌സിനെതിരെ ഇറങ്ങിയ ലീഗിലെ പുതുമുഖക്കാർ എതിരാളികൾക്ക് ഒരു സെറ്റ് പോലും നൽകാതെയാണ് വിജയിച്ചത്. സ്‌കോർ: 15-14, 15-6, 15-11, 15-12, 15-9. സമ്പൂർണ വിജയത്തോടെ സീസണിൽ ബോണസ് പോയിന്റ് നേടുന്ന ആദ്യ ടീമായും മുംബയ് മാറി.

ബ്ലൂ​ ​സ്പൈ​ക്കേ​ഴ്സ് ​ക്യാ​പ്ട​നെ​ ​ ഒ​ഴി​വാ​ക്കി കൊ​ച്ചി​:​ ​പ്രൈം​ ​വോ​ളി​ബാ​ൾ​ ​ലീ​ഗി​ൽ​ ​കൊ​ച്ചി​ ​ബ്ലൂ​ ​സ്പൈ​ക്കേ​ഴ്സ് ​ക്യാ​പ്ട​നെ​ ​ടീ​മി​ൽ​നി​ന്ന് ​ഒ​ഴി​വാ​ക്കി.​ ​പെ​റു​ ​ദേ​ശീ​യ​താ​രം​ ​എ​ഡ്വേ​ർ​ഡോ​ ​റോ​മേ​യെ​യാ​ണ് ​മാ​റ്റി​യ​ത്.​ ​താ​ര​ത്തെ​ ​പു​റ​ത്താ​ക്കാ​നു​ള്ള​ ​കാ​ര​ണം​ ​ടീം​ ​മാ​നേ​ജ്‌​മെ​ന്റ് ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​കൊ​ച്ചി​ ​ടീം​ ​ചെ​ന്നൈ​ ​ബ്ലി​റ്റ്‌​സി​നോ​ട് ​തോ​റ്റി​രു​ന്നു.​ ​റോ​മേ​യ്ക്ക് ​പ​ക​രം​ ​ശു​ഭം​ ​ചൗ​ധ​രി​യെ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​ല​ൻ​ ​ആ​ഷി​ഖി​നെ​യും​ ​ടീ​മി​ൽ​നി​ന്ന് ​ഒ​ഴി​വാ​ക്കി.​ ​പ്രേം​സിം​ഗാ​ണ് ​പ​ക​ര​ക്കാ​ര​ൻ.​ ​വി​പു​ൽ​കു​മാ​ർ​ ​ആ​യി​രി​ക്കും​ ​ടീ​മി​ന്റെ​ ​പു​തി​യ​ ​ക്യാ​പ്ട​ൻ.

കാ​ലി​ക്ക​​​റ്റ് ​ ഹീ​റോ​സ് ​ കളത്തിൽ ബം​ഗ​ളൂ​രു​:​ ​പ്രൈം​ ​വോ​ളി​ബാ​ൾ​ ​ലീ​ഗി​ൽ​ ​ഇ​ന്ന് ​കാ​ലി​ക്ക​​​റ്റ് ​ഹീ​റോ​സ്‌​ ​ഹൈ​ദാ​രാ​ബാ​ദ് ​ബ്ലാ​ക്ക് ​ഹോ​ക്സി​നെ​ ​നേ​രി​ടും.​ ​രാ​ത്രി​ 7​ ​മു​ത​ൽ​ ​കോ​റ​മം​ഗ​ല​ ​ഇ​ൻ​ഡോ​ർ​ ​സ്‌​​​റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.​ ​കാ​ലി​ക്ക​​​റ്റ് ​ഹീ​റോ​സ് ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​വി​ജ​യം​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ശ​നി​യാ​ഴ്ച​ ​ഇ​റ​ങ്ങു​ന്ന​ത്.​ ​ബം​ഗ​ളൂ​രു​ ​ലെ​ഗി​ൽ​ ​ഇ​രു​ടീ​മു​ക​ളു​ടെ​യും​ ​അ​വ​സാ​ന​ ​മ​ത്സ​രം​ ​കൂ​ടി​യാ​ണ് ​ഇ​ന്ന്..​

ആദ്യ സെറ്റിലൊഴികെ മറ്റു സെറ്റുകളിലൊന്നും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ചെന്നൈക്ക് കഴിഞ്ഞില്ല. രണ്ടാം സെറ്റ് അനായാസമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈയുടെ അനു ജോസ് കളിയിലെ മികച്ച താരമായി. ആദ്യ മത്സരത്തില്‍ മുംബൈ കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു. ചെന്നൈ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനോട് ജയിച്ചു. അഞ്ച് സെറ്റ് വിജയത്തോടെ മുംബൈക്ക് മൂന്ന് പോയിന്റായി. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കും ടീം കുതിച്ചു.