ആർട്ട്റൂമിൽ ശില്പശാലകൾ

Sunday 12 February 2023 12:31 AM IST

കൊച്ചി: ബിനാലെയിലെ 'ഡിഫ് ഓൺ ദി റോഡ് അറ്റ് കെ.എം.ബി' ഡോക്യുമെന്ററി മേള ഇന്ന് സമാപിക്കും. ഡാനിയേൽ രോഹെ സംവിധാനം ചെയ്ത ഓസ്‌കാർ സ്വന്തമാക്കിയ 'നവാൽനി' വൈകിട്ട് 7.30നു ഫോർട്ടുകൊച്ചി കബ്രാൾയാർഡിൽ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. ബിനാലെയിലെ ആർട്ടിസ്റ്റുകളായ അഞ്ജു ആചാര്യ, എൻ.ആർ. ജിതിൻലാൽ എന്നിവർ നേതൃത്വം നൽകുന്ന 'മെമ്മറി ബുക്ക്', 'കോൺസ്റ്റലേഷൻസ്: ചിന്തിക്കാനും വരയ്ക്കാനും ജീവിക്കാനുമുള്ള ധ്യാനങ്ങൾ' എന്നീ ശില്പശാലകൾ ഇന്ന് പത്തുമുതൽ കബ്രാൾയാർഡ് ആർട്ട്റൂമിൽ നടക്കും. നാളെ രാവിലെ പത്തുമുതൽ കബ്രാൾയാർഡ് ആർട്ട്റൂമിൽ കുട്ടികളുടെ ചലച്ചിത്ര പ്രദർശനം നടക്കും.

Advertisement
Advertisement