കെ.എം.വൈ.എഫ് കേരള മൈത്രി ജാഥ 17ന്

Sunday 12 February 2023 4:31 AM IST

തിരുവനന്തപുരം: 'സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു' എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് (കേരള മുസ്ലീം യുവജന ഫെഡറേഷൻ) സംസ്ഥാന കമ്മിറ്റി 17ന് കൊടുങ്ങല്ലൂർ നിന്ന് കേരള മൈത്രി ജാഥ സംഘടിപ്പിക്കുമെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ പറ‌ഞ്ഞു. ജാഥ 25ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും. സമുദായങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകളിലെ അദ്ധ്യാപകർ, മതപണ്ഡിതർ എന്നിവർ പങ്കെടുക്കും. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി,ജനറൽ സെക്രട്ടറിമാരായ കാരാളി ഇ.കെ.സുലൈമാൻ ദാരിമി,എ.ആർ.അൽ അമീൻ റഹ്മാനി,വൈസ് പ്രസിഡന്റ് പനവൂർ വൈ.സഫീർ ഖാൻ മന്നാനി,ഷിറാസി ബാഖവി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement