ഹയർ എഡ്യൂക്കേഷൻ കരിക്കുലം പണിപ്പുരയിൽ: മുഖ്യമന്ത്രി

Sunday 12 February 2023 4:52 AM IST

 പ്രൊഫഷണൽ വിദ്യാർത്ഥി ഉച്ചകോടിക്ക് സമാപനം

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിംവർക്കിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർവകലാശാലകൾ കേന്ദ്രീകരിച്ച് ഇൻക്യുബേഷൻ സെന്ററുകളും മദ്രാസ് ഐ.ഐ.ടി.യുടെ സഹായത്തോടെ ട്രാൻസ്‌നാഷണൽ ലാബുകളും തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അസാപ് കേരള സംഘടിപ്പിച്ച ഉച്ചകോടിയിൽ ഭാരത് ബയോടെക് എക്‌സിക്യുട്ടിവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല ഉൾപ്പെടെ വ്യവസായ, കോർപ്പറേറ്റ്, അക്കാഡമിക് രംഗങ്ങളിൽ നിന്നുള്ള 25 വിദഗ്ദ്ധർ വിദ്യാർത്ഥികളുമായി സംവദിച്ചു. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഭൂഷൺ പട്‌വർദ്ധൻ, ആമസോൺ വെബ് സർവീസസ് ഇന്ത്യ എഡ്യൂക്കേഷൻ വിഭാഗം മേധാവി അമിത് മേത്ത തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement