ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

Sunday 12 February 2023 12:30 AM IST
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറ്റുന്നു

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയും മേൽശാന്തി ഷിബുശാന്തിയും കാർമികത്വം വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, ജനറൽ സെക്രട്ടറി സുരേഷ് ബാബു എടക്കോത്ത്, ജോയിന്റ് സെക്രട്ടറി സജീവ് സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ.വി.അരുൺ, ആഘോഷ സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ എം.പി.രമേഷ് എന്നിവർ നേതൃത്വം നൽകി. കൊടിയേറ്റ സദ്യയും ഉണ്ടായി. തുടർന്ന് ലാലാ ബാന്റ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

Advertisement
Advertisement