സി.പി.ആർ പരിശീലനവുമായി ഹാർട്ട് കെയർ ഫൗണ്ടേഷൻ

Sunday 12 February 2023 1:06 AM IST

കൊച്ചി: കുഴഞ്ഞുവീണുള്ള മരണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലകൾ തോറും സന്നദ്ധപ്രവർത്തകർക്ക് കാർഡിയോ പൾമണറി റിസസിറ്റേഷൻ (സി.പി.ആർ) പരിശീലനം നൽകുമെന്ന്​ ഹാർട്ട് കെയർ ഫൗണ്ടേഷൻ. ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനം 14ന് 11.30ന് സെന്റ് തെരേസാസ് കോളേജിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. ജില്ലാ കളക്ടർ രേണു രാജ്,ബി.പി.സി.എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.അജിത്കുമാർ,ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.