സ്മൃതിദിനം ആചരിച്ചു
മലപ്പുറം:ജനസംഘ സ്ഥാപക സമയത്ത് ജന:സെക്രട്ടറിയും ബി.ജെ.പി.യുടെ തത്ത്വസംഹിതയായ എകാത്മ മാനവ ദർശനത്തിന്റെ രചയിതാവുമായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ സ്മൃതി ദിനം ആചരിച്ചു. ബി.ജെ.പി മലപ്പുറം ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് രവി തേലത്ത് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രശ്മിൽ നാഥ്, ബി.രതീഷ്, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡന്റ് അശ്വതി ഗുപ്ത കുമാർ, ബി.ജെ.പി.മണ്ഡലം ജന:സെക്രട്ടറി ഷൈജു ആനക്കയം എന്നിവർ പ്രസംഗിച്ചു.