മുൻ മുൻസിപ്പൽ ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി കാൽക്കോടി രൂപ തട്ടിയതായി കേസ്

Sunday 12 February 2023 12:57 AM IST

കൊട്ടാരക്കര: മുൻ മുൻസിപ്പൽ ചെയർമാന്റെ പേഴ്സണൽ സ്റ്റാഫ് കിളികൊല്ലൂർ സ്വദേശി സുബിൻ ഓഫീസ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരിൽ നിന്ന് സ്വർണവും പണവും ഉൾപ്പെടെ 25 ലക്ഷത്തോളം രൂപ കബളിപ്പിച്ച് മുങ്ങിയതായി പരാതി. സംഭവം അന്വേഷിക്കണമന്ന ആവശ്യം ശക്തമായി. യൂത്തുഫ്രണ്ട് (ബി) ജില്ലാ ഭാരവാഹിയിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തു എന്നാരോപിച്ച് കൊട്ടരക്കര പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നതും കൂടുതൽ കബളിപ്പിക്കലിന് വിധേയരായവർ പരാതിയുമായി രംഗത്തെത്തുകയും ചെയ്തത്. മുൻ മുൻസിപ്പൽ ചെയർമാൻ എ.ഷാജു കാലാവധി പൂർത്തിയായതിനെ തുടർന്ന് രാജിവച്ചിരുന്നു. അതോടെ സുബിൻ മുങ്ങിയെന്നാണ് പരാതിക്കാർ പറയുന്നത്. പണം തട്ടിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും സംഭവം ഗൗരവമായി അന്വേഷിക്കണമെന്നും ഷാജു വ്യക്തമാക്കി.

Advertisement
Advertisement