ട്വന്റി -20 വനിതാ ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ

Sunday 12 February 2023 3:19 AM IST

കേപ്ടൗൺ: ട്വന്റി-20 വനിതാ ലോകകപ്പിൽ ഇന്ന് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 മുതൽ ഇരുടീമും കളത്തിലിറങ്ങുന്നത്. പാകിസ്ഥനെതിരെ ലോകകപ്പ് വേദികളിലുൾപ്പെടെയുള്ള ആധിപത്യം തുടരാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം അവസാനം ഏറ്റുമുട്ടിയ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ ജയിക്കാനായത് പാകിസ്ഥാന്റെ ആത്മ‌വിശ്വാസം വ‌ർദ്ധിപ്പിക്കുന്നു.

പരിക്കേറ്റ സൂപ്പർ ഓപ്പണർ സ്‌മൃതി മന്ഥനയ്ക്ക് ഇന്ന് കളിക്കാനാകാത്തത് മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെ പരിക്കേറ്റ ക്യാപ്ടൻ ഹർമ്മൻ പ്രീത് ഇന്ന് കളിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ കൈയെത്തും ദൂരെ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ഇന്ത്യ പാഡ്കെട്ടുന്നത്. അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ കഴിഞ്ഞയിടെ ഷഫാലി വർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ചാമ്പ്യൻമാരായിരുന്നു. ഈ നേട്ടം സീനിയേഴ്സിനും പ്രചോദനമാകുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.

ആദ്യ ജയം ശ്രീലങ്കയ്ക്ക്

കേ​പ്ടൗ​ൺ​:​ ​ട്വ​ന്റി​-​ 20​ ​വ​നി​താ​ ​ലോ​ക​ക​പ്പി​ൽ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ​ ​ശ്രീ​ല​ങ്ക​യ്ക്ക് 3​ ​റ​ൺ​സി​ന്റെ​ ​നാ​ട​കീ​യ​ ​ജ​യം.​ ​
ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത​ ​ശ്രീ​ല​ങ്ക​ ​ക്യാ​പ്ട​ൻ​ ​ച​മാ​രി​യു​ട​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യു​ടെ​ ​(50​ ​പ​ന്തി​ൽ​ 68​)​ ​പി​ൻ​ബ​ല​ത്തി​ൽ​ 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 129​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 126​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.
ഇം​ഗ്ല​ണ്ട് ​ജ​യി​ച്ചു​ ​തു​ട​ങ്ങി
​ ​ഇ​ന്ന​ലെ​ ​ ​ഇം​ഗ്ല​ണ്ട് 7​ ​വി​ക്ക​റ്റി​ന് ​വെ​സ്റ്റി​ൻ​ഡീ​സി​നെ​ ​കീ​ഴ​ട​ക്കി.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​വെ​സ്റ്റി​ൻ​ഡീ​സ് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 135​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ട് 14.3​ ​ഓ​വ​റി​ൽ​ 3​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്ത​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(138​/3​).

Advertisement
Advertisement