കേന്ദ്രമന്ത്രി വി മുരളീധരന്റെ തലസ്ഥാനത്തെ വീട് ആക്രമിച്ചയാൾ പിടിയിൽ, അറസ്റ്റിലായത് കണ്ണൂർ സ്വദേശി 

Sunday 12 February 2023 7:04 AM IST

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരന്റെ തലസ്ഥാനത്തെ വാടക വീട്ടിൽ ആക്രമണം നടത്തിയയാൾ പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ മാനസിക വൈകല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തിട്ടുള്ള ഇയാളെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. പത്ത് വർഷം മുൻപ് ശ്രീകാര്യത്ത് മനോജ് താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement