മണലിയാർ താലപ്പൊലി ആഘോഷിച്ചു
Monday 13 February 2023 12:40 AM IST
ആനക്കര: കാലടിത്തറ മണലിയാർ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾ, ഉച്ചപ്പൂജ, പറവെയ്പ്, പൂത്താലം വരവ്, വൈകിട്ട് ആന, പഞ്ചവാദ്യം എന്നിവയോടെ എഴുന്നളളിപ്പ്, കൊടിവരവ്, ദീപാരാധന, നാദസ്വരം, ഡബിൾ തായമ്പക, രാത്രി നാടൻപാട്ട്, തിറയാട്ടം, ദൃശ്യകലാമേള, കളമെഴുത്ത് പാട്ട്, താലം, ആയിരംതിരി എന്നിവയോടെ എഴുന്നള്ളിപ്പ്, പുലർച്ചെ മേളം, ഇടയ്ക്ക പ്രദക്ഷിണം, കളമെഴുത്ത് പാട്ട്, കൂറ വലിക്കൽ, കൂട്ടവെടി എന്നിവയോടെ സമാപിച്ചു.