ചാഴിയെ അകറ്റാൻ മരുന്നടി ഡ്രോണിലൂടെ

Monday 13 February 2023 12:24 AM IST

ചിറ്റൂർ: കതിരാകുന്ന പാടങ്ങളിലെ ചാഴിശല്യം നേരിടാൻ ഡ്രോൺ ഉപയോഗിച്ച് മരുന്നടിക്കുകയാണ് കർഷകർ. നല്ലേപ്പിള്ളി ഉച്ചിക്കുന്ന്, നരിച്ചിറ കൈലാസംചള്ള പാടശേഖരങ്ങളിലാണ് ചാഴിശല്യം കൂടുതൽ. നെൽക്കതിരുകളിൽ ചാഴി പറ്റിപ്പിടിച്ച് പാൽ ഊറ്റിക്കുടിക്കുന്നതോടെ കതിർ പതിരാകും. ചാഴിയെ തുരത്താൻ വയലുകളിൽ വെള്ളത്തുണി നാട്ടിയിട്ടും ഫലമില്ല. തുടർന്നാണ് ഡ്രോൺ സഹായം തേടിയത്.

തൊഴിലാളികളെ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതിന് ചെലവേറും. ഡ്രോൺ ഉപയോഗിക്കുന്നതു വഴി സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും സാധിക്കും. ഡ്രോൺ വഴി മണിക്കൂറിൽ 10 ഏക്കറിൽ മരുന്ന് തളിക്കാം. രണ്ടാംവിളയിറക്കി രണ്ടുമാസം കഴിഞ്ഞപ്പോൾ നെല്ലിന് ഓലകരിച്ചിലും മഞ്ഞളിപ്പും വന്നിരുന്നു. ഇവ കീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് പ്രദേശത്തെ കർഷകനായ രാജേഷ് പറഞ്ഞു.